കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ചെന്നൈ വളപട്ടത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത വ്യവസായി മുഹമ്മദ് ഷർഷാദിനെ കൊച്ചിയിലെത്തിച്ചു. പുലർച്ചെ രണ്ടോടെയാണ് കൊച്ചിയിലെത്തിച്ചത്. കൊച്ചി സ്വദേശികളിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് കൊച്ചി സൗത്ത് പോലീസിന്റെ നടപടി.
പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇയാളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. പെന്റാ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി വഴി ഉയർന്ന ലാഭവിഹിതവും ഓഹരി പങ്കാളിത്തവും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
ഓഗസ്റ്റിൽ കൊച്ചി സ്വദേശി നൽകിയ പരാതിയിലാണ് നിലവിൽ അറസ്റ്റ്. കൂടുതൽ പരാതിക്കാരുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. കമ്പനിയുടെ സഹസ്ഥാപകനായ ചെന്നൈ സ്വദേശി ശരവണനായും പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.